Tuesday, April 8, 2008

2010 ഓടെ ഏകീകൃത ഗള്‍ഫ് കറന്‍സി

2010 ഓടെ ഏകീകൃത ഗള്‍ഫ് കറന്‍സി എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകാനാവുമെന്ന് ദോഹയില്‍ സമാപിച്ച ജി.സി.സി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെ സമ്മേളനം വിശ്വാസം പ്രകടിപ്പിച്ചു.ഇക്കാര്യത്തില്‍ അംഗ രാജ്യങ്ങളുടെ ഇടയില്‍ ഭിന്നതയൊന്നുമില്ലെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുറഹിമാന്‍ ബിന്‍ ഹമദ് അല്‍ അതിയ്യ വ്യക്തമാക്കി.പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ രൂപരേഖ ഈ വര്‍ഷാവസാനം മസ്ക്കറ്റില്‍ നടക്കുന്ന ഉച്ചകോടിയില്‍ സമര്‍പ്പിക്കുമെന്നും അതിയ്യ അറിയിച്ചു. എന്നാല്‍ 2010 പൊതുകറന്‍സി പുറത്തിറക്കുകയെന്ന ലക്ഷ്യം നേടാനാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

1 comment:

Unknown said...