Sunday, December 7, 2008

"സ്റാര്‍ ഫ്ളോ ഈദിയ്യ 2008 " നാളെ

ദോഹ:ഇസ്ലാമിക് യൂത്ത് അസോസിയേഷന്‍ മീഡിയാ പ്ളസുമായി സഹകരിച്ച് മിസൈമീറിലെ ജര്‍മന്‍ സ്ക്കൂളിന് സമീപമുള്ള ദോഹാ ഇന്‍ഡിപെന്‍ഡന്റ് സെക്കണ് ടറി സ്ക്കൂള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സ്റാര്‍ ഫ്ളോ ഈദിയ്യ 2008 ല്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ ദോഹയിലെത്തി. ഖത്തറിലെ കലാസ്വാദകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു കലാവിരുന്നായിരിക്കും ഈദിയ്യയെന്ന് താജ് പാലസ് റസ്റോറന്റില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ കലാകരാന്മാര്‍ പറഞ്ഞു.

കലാസ്വാദനത്തിന്റെ തനതുസീമകള്‍ അടയാളപ്പെടുത്തുന്ന കലാസന്ധ്യ കുടുംബത്തിനൊന്നടങ്കം ആസ്വദ്യകരവും ബലിപെരുന്നാളിനെ അവിസ്മരണീയമാക്കുന്നതുമായിരിക്കുമെന്ന് സംഘാടകര്‍ വിശദീകരിച്ചു.

അശ്ളീലതയും ആഭാസങ്ങളും അടക്കി ഭരിക്കുന്ന സമകാലിക ലോകത്ത് തനിമയും മൂല്യവും നിലനിര്‍ത്തിയുള്ള കലയുടെ ആവിഷ്ക്കരണമാണ് ഈദിയ്യയിലൂടെ ഇസ് ലാമിക് യൂത്ത് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. ഒന്നാം പെരുന്നാളിന് വൈകുന്നേരം അഞ്ചര മണിക്കാണ് പരിപാടി.

സലാം കൊടിയത്തൂരിന്റെ ടെലിഫിലിമുകളിലെ ചേക്കു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധീഖ് കൊടിയത്തൂര്‍ നയിക്കുന്ന നാട്ടിലെങ്ങും ലീക്കായി എന്ന ആക്ഷേപഹാസ്യ ചിത്രീകരണമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ഡോണ്‍ വിശ്വല്‍ ഗ്രൂപ്പിന്റെ ടെലിഫിലിമുകളില്‍ ചേക്കു, ലീക്ക് ബീരാന്‍, ബ്രോക്കര്‍ ഹൈദ്രോസ്, കുഞ്ഞാക്ക തുടങ്ങി നിരവധി കോമഡി വേഷങ്ങള്‍ അവതരിപ്പിച്ച പ്രവാസി കലാസ്വാദകരുടെ മനം കവര്‍ന്ന കലാകാരനാണ് സിദ്ധീഖ് കൊടിയത്തൂര്‍. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രീകരണത്തില്‍ സിദ്ധീഖ് കൊടിയത്തൂരിനോടൊപ്പം അബ്ബാസലി പത്തപ്പിരിയം, ബന്ന ചേണ് ട മംഗല്ലൂര്‍, അബ്ദുല്‍ കരീം എന്നിവരും പങ്കെടുക്കും.

തനിമയാര്‍ന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളക്ക് ഷെയറെഫ് കൊച്ചിനും ഷാനവാസ് മലപ്പുറവും നേതൃത്വം നല്‍കും. ദോഹയിലെ ഗായകരായ സൈനബ് ബദര്‍, സലീം പാവറട്ടി, റിയാസ് തലശ്ശേരി, ഷബീബ് മലപ്പുറം, തുടങ്ങിയവരും ഗാനമേളയില്‍ പങ്കെടുക്കും.

സിദ്ധീഖ് ഉളിയില്‍ രചിച്ച് ഷമീര്‍ മലപ്പുറം സംവിധാനം ചെയ്യുന്ന രണ് ടും രണ് ടും നാലല്ല എന്ന ലഘു നാടകം. ഖവാലി, ഒപ്പന തുടങ്ങി ഐ.വൈ. എ. കലാവേദി അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളും കലാവിരുന്നിന് കൊഴുപ്പേകും.

പരിപാടിയുടെ പ്രവേശന ടിക്കറ്റുകള്‍ മുതല്‍ ഇസ് ലാമിക് യൂത്ത് അസോസിയേഷന്‍ ഓഫീസ് (ഫോണ്‍.4439319), ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന്‍ ( ഫോണ്‍ 4435464), ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ ( ഫോണ്‍. 4436201) ഹറമൈന്‍ ലൈബ്രറി ( ഫോണ്‍. 4411545) എന്നിവിടങ്ങളില്‍ ലഭിക്കും. പരിപാടിയുടെ ദിവസം കൌണ് ടാര്‍ സെയില്‍ ഉണ് ടായിരിക്കുകയില്ല എന്നതിനാല്‍ ആവശ്യമുള്ളവര്‍ നേരത്തെ തന്നെ ടിക്കറ്റുകള്‍ വാങ്ങിവെക്കണമെന്ന് സംഘാടകര്‍ പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇസ്ലാമിക് യൂത്ത് അസോസിയേഷന്‍ മീഡിയാ പ്ളസുമായി സഹകരിച്ച് മിസൈമീറിലെ ജര്‍മന്‍ സ്ക്കൂളിന് സമീപമുള്ള ദോഹാ ഇന്‍ഡിപെന്‍ഡന്റ് സെക്കണ് ടറി സ്ക്കൂള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സ്റാര്‍ ഫ്ളോ ഈദിയ്യ 2008 ല്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ ദോഹയിലെത്തി.