Monday, January 26, 2009

'പത്മശ്രീ' ലഭിച്ചവരില്‍ മൂന്നു പ്രവാസി ഇന്ത്യാക്കാര്‍



ദോഹ:ഇത്തവണ പത്മശ്രീ പുരസ്കാരം ലഭിച്ചവരില്‍ ഗള്‍ഫിലെ മൂന്നു പ്രവാസി ഇന്ത്യാക്കാരും ഉള്‍പ്പെടുന്നു. മലയാളികളായ അഡ്വ.സികെ മേനോന്‍,സണ്ണിവര്‍ക്കി എന്നിവര്‍ക്കും ഡോക്ടര്‍ ബി ആര്‍ ഷെട്ടിക്കുമാണ് പത്മശ്രീ ലഭിച്ചത്.

സാമൂഹ്യസേവനത്തിന്‌ പത്മശ്രീ ലഭിച്ച സി.കെ.മേനോന്‍ കഴിഞ്ഞ 39 വര്‍ഷമായി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ബഹ്സാദ ഗ്രൂപ്പിന്റെ സാരഥിയായ തൃശൂര്‍ സ്വദേശി ചേരില്‍ കൃഷ്ണമേനോന് പ്രവാസി ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്ത്യാ ഡെവലപ്മെന്റ ഫെഡറേഷന്റെ മാനേജിങ് ട്രസ്റ്റിയുമാണ് അഭിഭാഷകന്‍ കൂടിയായ സികെ മേനോന്‍.

റാന്നി സ്വദേശിയാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ച സണ്ണിവര്‍ക്കി. 1980ലാണ് അദ്ദേഹം 9 രാജ്യങ്ങളിലായി 100 ഓളം സ്കൂളുകളുള്ള ജെംസ് ഗ്രൂപ്പിന്റെ തലവനായത്. കഴിഞ്ഞ വര്‍ഷം ദുബായ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ ദുബായ് കെയേഴ്സിലേക്ക് 100 കോടിയിലധികം രൂപ നല്‍കി ശ്രദ്ധേയനായി.

ഡോക്ടര്‍ ബാവഗുതു രഘുറാം ഷെട്ടി എന്ന ബി ആര്‍ ഷെട്ടി 1972 മുതല്‍ യുഎഇ കര്‍മമേഖലയാക്കി. അബുദാബി ആസ്ഥാനമായ യു എഇഎക്സ്ചേഞ്ച് ഉള്‍പ്പെടുന്ന എന്‍ എംസി ഗ്രൂപ്പിന്റെ തലവനായ അദ്ദേഹത്തിന് വ്യവസായി എന്ന നിലയിലാണ് പത്മശ്രീ. ദക്ഷിണ കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കൌപ് സ്വദേശിയായ അദ്ദേഹം മലയാളികളടക്കമുള്ള പ്രവാസിസമൂഹത്തിലെ സജീവ സാന്നിധ്യമാണ്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇത്തവണ പത്മശ്രീ പുരസ്കാരം ലഭിച്ചവരില്‍ ഗള്‍ഫിലെ മൂന്നു പ്രവാസി ഇന്ത്യാക്കാരും ഉള്‍പ്പെടുന്നു. മലയാളികളായ അഡ്വ.സികെ മേനോന്‍,സണ്ണിവര്‍ക്കി എന്നിവര്‍ക്കും ഡോക്ടര്‍ ബി ആര്‍ ഷെട്ടിക്കുമാണ് പത്മശ്രീ ലഭിച്ചത്.

Anonymous said...

They forgot S.Janaki Amma this time also....