Saturday, April 11, 2009

ഹാജിക്ക നിസ്വാര്‍ത്ത സേവനത്തിന്റെ ഉദാത്ത മാതൃക



ദോഹ:വേപ്പാടിന്റെ വേദനകളില്‍ സാന്ത്വനസ്പര്‍ശവുമായി മാതൃകാപരമായ സാമൂഹ്യ സേവനം നടത്തുന്ന ഹാജിക്ക ആദര്‍ണീയനായ പൊതുപ്രവര്‍ത്തകനാണെന്ന് ഫ്രണ്ട്സ് ഓഫ് തൃശൂര്‍ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് പണിക്കവീട്ടില്‍ അഭിപ്രായപ്പെട്ടു.

ജനപ്രീതി പിടിച്ചുപറ്റിയ സാമൂഹ്യപ്രവര്‍ത്തകനായ എം.വി. അബ്ദുല്‍ ഖാദര്‍ എന്ന ഹാജിക്കാക്ക് 'സംസ്കാര ഖത്തറി'ന്റെ ഉപഹാരവും മംഗളപത്രവും സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആദരപൂര്‍വ്വം അഭിനന്ദനങ്ങളുമായി' എന്ന പരിപാടിയോടനുബന്ധിച്ച് ഐ.സി.സി.റോസ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്ന് വീരപഴശ്ശിരാജാ അവാര്‍ഡ് നേടിയ കരീം അബ്ദുള്ളക്ക് ഐ.സി.സി. കള്‍ച്ചറല്‍ സെക്രട്ടറി സൈനുദ്ദീന്‍ വന്നേരിയും,നോര്‍ത്ത് അറ്റ്ലാന്റിക് കോളേജില്‍ മികച്ചമാര്‍ക്കുവാങ്ങിയ വിദ്യാര്‍ത്ഥി നദ അനസ്സിന് അഡ്വ: ഷബീനാമൊയ്തീനും ഉപഹാരങ്ങളും ആശംസാപത്രവും കൈമാറി.



അഡ്വ:എം.ജാഫര്‍ഖാന്‍ അദ്ധ്യക്ഷനായിരുന്നു.അര്‍ഷാദ് തെരുവത്ത് മംഗള പത്രങ്ങളവതരിപ്പിച്ചു.എസ്.എം.മുഹമ്മദ് ഷെരീഫ് സ്വാഗതവും അഷറഫ് പൊന്നാനി നന്ദിയും പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വേപ്പാടിന്റെ വേദനകളില്‍ സാന്ത്വനസ്പര്‍ശവുമായി മാതൃകാപരമായ സാമൂഹ്യ സേവനം നടത്തുന്ന ഹാജിക്ക ആദര്‍ണീയനായ പൊതുപ്രവര്‍ത്തകനാണെന്ന് ഫ്രണ്ട്സ് ഓഫ് തൃശൂര്‍ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് പണിക്കവീട്ടില്‍ അഭിപ്രായപ്പെട്ടു.