Saturday, April 11, 2009

ഡോ. മൂപ്പന്‍സ് മെഡ്കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു.



മെഡ്കെയര്‍ ഖത്തര്‍ ഉദ്ഘാടനം ഡോ. ഫാലഹ് മുഹമ്മദ് ദുസൈന്‍ അലി ഉദ്ഘാടനം ചെയ്യുന്നു.ഡോ. ആസാദ് മൂപ്പന്‍, ഡോ. സമീര്‍ മൂപ്പന്‍ , ഡോ. നാസര്‍ മൂപ്പന്‍ എന്നിവര്‍ സമീപം.

ദോഹ:ആതുര സേവന രംഗത്ത് കഴിഞ്ഞ രണ് ട് പതിറ്റാണ് ട് കാലത്തെ സേവന പാരമ്പര്യമുള്ള ഡോ. മൂപ്പന്‍സ് ഗ്രൂപ്പിന്റെ ദോഹയിലെ പ്രീമിയം സംരംഭമായ മെഡ്കെയര്‍ ക്ളിനിക് പ്രവര്‍ത്തനമാരംഭിച്ചു.

ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗങ്ങളിളെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ് ട് ധന്യമായ ചടങ്ങില്‍ ക്ളിനികിന്റെ ഔപചാരികമായ ഉദ്ഘാടനം ആരോഗ്യ മന്ത്രാലയത്തിലെ പോളിസി വിഭാഗം അക്ടിംഗ് അസിസ്റന്റ് മിനിസ്റര്‍ ഡോ. ഫാലഹ് ഹുസൈന്‍ അലി നിര്‍വഹിച്ചു. മൂപ്പന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ഡോ. മൂപ്പന്‍സ് ഹെല്‍ത്കെയര്‍ മാനേജ്മെന്റ് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സമീര്‍ മൂപ്പന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാസര്‍ മൂപ്പന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

കുടുംബങ്ങള്‍ താമസിക്കുന്ന ഹിലാല്‍ ഏരിയയില്‍ സൌകര്യപ്രദമായ രീതിയില്‍ സംവിധാനിച്ച മെഡ് കീയര്‍ ഹെല്‍ത് സെന്റര്‍ കൂടുതല്‍ പരിഗണനയും ശ്രദ്ധയും ആഗ്രഹിക്കുന്ന കുടുംബങ്ങളെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സ്വദേശികളും വിദേശികളുമടങ്ങുന്ന എല്ലാ കുടുംബങ്ങളെയും മെഡ് കീയര്‍ ക്ളിനിക് ലക്ഷ്യം വെക്കുന്നതായി ക്ളിനികിന്റെ ഉദ്ഘാടനത്തിന്റെ മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

മെഡ്കെയര്‍ ക്ളിനികില്‍ തുടക്കത്തില്‍ ഏഴ് ഡിപ്പാര്‍റ്റ്മെന്റുകളാണ് ഉണ് ടാവുക. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓര്‍തോപീഡിക്സ്, ഡെ ന്റിസ്ട്രി , ഇന്‍ഫര്‍ടിലിറ്റി , യൂറോളജി എന്നീ വിഭാഗങ്ങളില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

രാജ്യത്തെ പ്രമുഖ ഇന്‍ഷ്യൂറന്‍സ് കമ്പനികളുമായി സഹകരിച്ച് ഹെല്‍ത് ഇന്‍ഷ്യൂറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന ക്ളിനിക് അത്യാധുനിക സൌകര്യങ്ങളുള്ളതാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. സമീര്‍ മൂപ്പന്‍ പറഞ്ഞു. ഇന്‍ഹൌസ് ഫാര്‍മസിയും ലബോറട്ടറിയുമടക്കം ആവശ്യമായ എല്ലാസൌകര്യങ്ങളും ക്ളിനികില്‍ സജ്ജീകരിച്ചതായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാസര്‍ മൂപ്പന്‍ പറഞ്ഞു.

2003 ലാണ് ഡോ. മൂപ്പന്‍സ് ഹെല്‍ത്കെയര്‍ മാനേജ്മെന്റ് സര്‍വീസസ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജൈദ ഫ്ളൈ ഓവറിനടുത്ത് അല്‍ റഫ പോളി ക്ളിനികിലൂടെയായിരുന്നു തുടക്കം.

തുടര്‍ന്ന് കുറഞ്ഞ വരുമാനക്കാരും തൊഴിലാളികളും കൂടുതലായി താമസിക്കുന്ന ഖത്തറിലെ ഇന്‍സ്ട്രിയല്‍ ഏരിയയില്‍ അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ഒരു പോളി ക്ളിനിക് എന്ന ദീര്‍ഘകാലത്തെ പതിനായരങ്ങളുടെ ആഗ്രഹ സാക്ഷാല്‍ക്കാരത്തിന്റെ ക്രെഡിറ്റ് അല്‍ റഫ പോളിക്ളിനിക് നേടി.
ഭൂരിഭാഗവും തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരായ സാധാരണക്കാരും തിങ്ങി താമസിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് മിതമായ നിരക്കില്‍ ആതുരസേവനം ലഭ്യമാക്കുകയായിരുന്നു ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ക്ളിനികിന് പ്രേരകം.

ദോഹയിലെ അല്‍ റഫ പോളി ക്ളിനികിന് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും ലഭിച്ച സഹകരണവും പിന്തുണയുമാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് സേവനം വ്യാപിപ്പിക്കുവാന്‍ പ്രേരണയായത്. ഖത്തര്‍ വികസനത്തിന്റെ പാതയില്‍ മുന്നേറുന്നതിനുസരിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് താമസം മാറുന്ന കുടുംബങ്ങളുടേയും ബാച്ചിലര്‍മാരുടേയും എണ്ണത്തിലുണ് ടായ വര്‍ദ്ധനയും ആ ഭാഗത്ത് ആവശ്യമായ വൈദ്യ സേവനസൌകര്യത്തിന്റെ അഭാവവും ഈ സംരംഭത്തെ ശ്രദ്ധേയമാക്കുകയായിരുന്നു അത്യാധുനിക സൌകര്യങ്ങളോടെ ചിട്ടപ്പെടുത്തിയ ക്ളിനിക്ക് മിതമായ നിരക്കില്‍ മികച്ച സേവനം എന്ന നയമാണ് പിന്തുടരുന്നത്.

എന്നാല്‍ കൂടുതല്‍ മികച്ച പരിഗണനയും സൌകര്യവും ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് മെഡ്കെയര്‍ ക്ളിനിക് ആരംഭിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും അവരുടെ നിലവാരത്തിനനുസരിച്ച വൈദ്യസേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആതുര സേവന രംഗത്ത് കഴിഞ്ഞ രണ് ട് പതിറ്റാണ് ട് കാലത്തെ സേവന പാരമ്പര്യമുള്ള ഡോ. മൂപ്പന്‍സ് ഗ്രൂപ്പിന്റെ ദോഹയിലെ പ്രീമിയം സംരംഭമായ മെഡ്കെയര്‍ ക്ളിനിക് പ്രവര്‍ത്തനമാരംഭിച്ചു.