Saturday, August 14, 2010

മുലാവി നൃത്തം ആകര്‍ഷണമാകുന്നു

ദോഹ: റമദാന്‍ മാസത്തില്‍ വിനോദ പ്രദര്‍ശനങ്ങളും ഷോപ്പിങ് ഉത്സവങ്ങളുമായി ദോഹയിലെ സിറ്റി സെന്റര്‍ സ്വദേശികളേയും വിദേശികളേയും ആകര്‍ഷിക്കുന്നു. കഴിഞ്ഞവര്‍ഷം റമദാന്‍ മാസത്തില്‍ നടത്തിയ പ്രമോഷണല്‍ പരിപാടികള്‍ വന്‍ വിജയമായതിനെത്തുടര്‍ന്നാണ് ഇത്തവണയും കൂടുതല്‍ ആകര്‍ഷകമായ വിഭവങ്ങളുമായി സിറ്റി സെന്റര്‍ എത്തുന്നതെന്ന് ഡയറക്ടര്‍ പറഞ്ഞു.

പ്രാദേശികവും അന്താരാഷ്ട്രവുമായ ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടേയും കേന്ദ്രമായ സെന്റര്‍ കുടുംബങ്ങളേയും കുട്ടികളേയും ഏറെ ആകര്‍ഷിക്കുന്നതായും സെന്റര്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.രാത്രി 9.30ന് തുടങ്ങി അര്‍ധരാത്രിയോളം നീണ്ടുനില്‍ക്കുന്ന പരമ്പരാഗത മുലാവി നൃത്തമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

കുട്ടികള്‍ക്കായി ഗരംഗാവോ പരിപാടിയും സെന്ററില്‍ നടക്കുന്നതാണ്. റമദാനിന്റെ 14, 15 ദിവസങ്ങളില്‍ രാത്രി 9മണിക്കായിരിക്കും ഇത് നടക്കുക. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മികച്ച സമ്മാനങ്ങളും നേടാന്‍ അവസരം ഒരുക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിചേര്‍ത്തു.

ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം

1 comment:

Unknown said...

രാത്രി 9.30ന് തുടങ്ങി അര്‍ധരാത്രിയോളം നീണ്ടുനില്‍ക്കുന്ന പരമ്പരാഗത മുലാവി നൃത്തമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.