Wednesday, September 8, 2010

ത്തറില്‍ ഈദ് നമസ്‌കാരം 5.30ന്‌; പ്രാര്‍ഥന 15 മിനിറ്റ് മാത്രം

ദോഹ: ഈദുല്‍ഫിത്വര്‍ നമസ്‌കാരത്തിന് ഔഖാഫ്, ഇസ്‌ലാമിക കാര്യമന്ത്രാലയം വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 214 പള്ളികളിലും ഇതിനുപുറമെ മൈതാനങ്ങളിലും ഈദ് നമസ്‌കാരത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 24 സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

ജുമുഅക്ക് നേതൃത്വം നല്‍കിവരുന്ന ഇമാമുമാര്‍ക്ക് പുറമെ പ്രമുഖരായ ഇസ്‌ലമാമിക പണ്ഡിതരെയും ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.അത്യുഷ്ണം കണക്കിലെടുത്ത് പള്ളികളിലും ഈദ് ഗാഹുകളിലും പ്രാര്‍ഥനയുടെ സമയം ചുരുക്കണമെന്ന് ഇമാമുമാര്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. നമസ്‌കാരവും പ്രഭാഷണവും കൂടി 15 മിനിറ്റില്‍ ഒതുക്കണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച് മന്ത്രാലയത്തിലെ മോസ്‌ക് കമ്മിറ്റി ഇമാമുമാര്‍ക്ക് പ്രത്യേക സന്ദേശം കൈമാറിയിട്ടുണ്ട്. വര്‍ഷങ്ങളായി ചൂടുകാലത്താണ് ഈദ് ആഘോഷം നടക്കുന്നതെങ്കിലും പ്രാര്‍ഥനക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് ഇമാമുമാര്‍ക്ക് മന്ത്രാലയം പ്രത്യേക നിര്‍ദേശം നല്‍കുന്നത് ഇതാദ്യമാണ്. ജൂണില്‍ തുടങ്ങിയ ഉയര്‍ന്ന ചൂടും ഈര്‍പ്പനിലയും ഈ മാസം പകുതിവരെ തുടരുമെന്നാണ് നിഗമനം.

രാവിലെ 5.30നാണ് ഈദ് നമസ്‌കാരം. ഈ സമയത്ത് പ്രത്യേകിച്ച് ഈദ്ഗാഹുകളില്‍ നല്ല ചൂട് അനുഭവപ്പെട്ടുതുടങ്ങും. ചന്ദ്രദര്‍ശനത്തെ അടിസ്ഥാനമാക്കി നാളെയോ വെള്ളിയാഴ്ചയോ ആയിരിക്കും പെരുന്നാള്‍. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ അല്‍സദ്ദിലെ ഓഫീസില്‍ വിവരമറിയിക്കണമെന്ന് ഔഖാഫ് മന്ത്രി ഡോ. ഗെയ്ഥ് ബിന്‍ മുബാറക് അല്‍ കുവാരി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

1 comment:

Unknown said...

ഈദുല്‍ഫിത്വര്‍ നമസ്‌കാരത്തിന് ഔഖാഫ്, ഇസ്‌ലാമിക കാര്യമന്ത്രാലയം വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 214 പള്ളികളിലും ഇതിനുപുറമെ മൈതാനങ്ങളിലും ഈദ് നമസ്‌കാരത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 24 സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.