Wednesday, September 1, 2010

ത്തര്‍ ഓണ്‍ ലൈന്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ ഈ മാസം ഒമ്പതിന് അവസാനിക്കും.


ദോഹ: ഖത്തര്‍ ഹജ്ജ് കമ്മിറ്റി ആരംഭിച്ച ഓണ്‍ ലൈന്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ സംവിധാനം വഴി സ്വദേശികളും വിദേശികളുമായി ഇതുവരെ 8700ലധികം പേര്‍ ഹജ്ജിന് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈ 18നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. പ്രവാസികളുടെ രജിസ്‌ട്രേഷന്‍ ഈ മാസം ഒമ്പതിന് അവസാനിക്കും. ഖത്തരികള്‍ക്ക് ദുല്‍ഖഅദ് മാസം അവസാനം വരെ അപേക്ഷ സമര്‍പ്പിക്കാം.

ഹജ്ജ് വിസക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി അപേക്ഷകളുടെ തരംതിരിക്കലും മറ്റ് നടപടിക്രമങ്ങളും പെരുന്നാളിന് ശേഷം ആരംഭിക്കുമെന്ന് ഔഖാഫ്, ഇസ്‌ലാമികകാര്യമന്ത്രാലയത്തിലെ ഹജ്ജ് (പില്‍ഗ്രിമേജ്), ഉംറ വിഭാഗം ഡയറക്ടര്‍ അലി ബിന്‍ മുബാറക് ഫൈഹാനി അറിയിച്ചു.

വിദേശികളുടെ അപേക്ഷകള്‍ തരംതിരിക്കുന്നതും യോഗ്യരായവരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പും കമ്പ്യൂട്ടറിന്റെ സഹായത്തോടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവുമാക്കാനാണിത്.
ഹജ്ജ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നവരെ എസ്.എം.എസ് വഴി വിവരമറിയിക്കും.

1 comment:

Unknown said...

ഖത്തര്‍ ഹജ്ജ് കമ്മിറ്റി ആരംഭിച്ച ഓണ്‍ ലൈന്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ സംവിധാനം വഴി സ്വദേശികളും വിദേശികളുമായി ഇതുവരെ 8700ലധികം പേര്‍ ഹജ്ജിന് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈ 18നാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. പ്രവാസികളുടെ രജിസ്‌ട്രേഷന്‍ ഈ മാസം ഒമ്പതിന് അവസാനിക്കും. ഖത്തരികള്‍ക്ക് ദുല്‍ഖഅദ് മാസം അവസാനം വരെ അപേക്ഷ സമര്‍പ്പിക്കാം.