Tuesday, November 2, 2010

സമന്വയം കാവ്യദര്‍പ്പണം വ്യാഴം, വെള്ളി ദിനങ്ങളില്‍


ദോഹ: ചങ്ങമ്പുഴയുടെ നൂറാം ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ മലയാളികള്‍ക്കിടയില്‍ മാതൃഭാഷാ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമന്വയം സാംസ്‌കാരിക സംഘടന കാവ്യദര്‍പ്പണം എന്ന പരിപാടി സംഘടിപ്പിക്കുന്നു.

കവിതയിലൂടെ ഭാഷയെ ആദരിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കവിതാ ആലാപന മത്സരം നവംബര്‍ നാല് വ്യാഴാഴ്ച വൈകിട്ട് നാലു മണിയ്ക്ക് ബിര്‍ല പബ്ലിക് സ്‌കൂളില്‍ മത്സരം ആരംഭിക്കും.

എം.ഇ.എസ്, ബി.പി.എസ്, ഡി.പി.എസ്, ഐഡിയല്‍ , ശാന്തി നികേതന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. മുതിര്‍ന്നവര്‍ക്കായി കവിതാ ആലാപന മത്സരവും ഉണ്ടായിരിക്കും.

പ്രമുഖ കവിയും കേരളാ സാഹിത്യ അക്കാദമി അംഗവുമായ മുരുകന്‍ കാട്ടാക്കടയാണ് മുഖ്യ വിധികര്‍ത്താവ്. നവംബര്‍ അഞ്ചിന് ഐ.സി.സിയില്‍ നടക്കുന്ന കാവ്യദര്‍പ്പണത്തില്‍ ‍, കവി ചങ്ങമ്പുഴയുടെ നൂറാം ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കാവ്യ നര്‍ത്തകി എന്ന കവിതയുടെ നൃത്താവിഷ്‌കാരം ഉണ്ടായിരിക്കും.ഒപ്പം മറ്റു പ്രമുഖരുടെ കവിതകള്‍ കോര്‍ത്തിണക്കിയ ചൊല്‍ക്കാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.

1 comment:

Unknown said...

ചങ്ങമ്പുഴയുടെ നൂറാം ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ മലയാളികള്‍ക്കിടയില്‍ മാതൃഭാഷാ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമന്വയം സാംസ്‌കാരിക സംഘടന കാവ്യദര്‍പ്പണം എന്ന പരിപാടി സംഘടിപ്പിക്കുന്നു.