Sunday, April 13, 2014

ഖുര്‍ആനിക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ രണ്ടാം അന്താരാഷ്ട്ര ഫോറം ഏപ്രില്‍ 22 മുതല്‍

ദോഹ: ഖുര്‍ആനിക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാമത് അന്താരാഷ്ട്ര ഫോറം ഏപ്രില്‍ 22 മുതല്‍ 24 വരെ ദോഹയില്‍ നടക്കും.

'പരിസ്ഥിതി പരിപാലനത്തിന്റെ ഇസ്ലാമിക പരിപ്രേഷ്യം' എന്ന വിഷയത്തില്‍ നടക്കുന്ന ഫോറം ഇക്കോ സിസ്റ്റം മാനേജ്‌മെന്റ് കമ്മിറ്റി(സി.ഇ.എം), പരിസ്ഥിതി പരിപാലനത്തിനായുള്ള അന്താരാഷ്ട്ര യൂണിയന്‍(ഐ.യു.സി.എന്‍) എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.

ഖത്തര്‍ പെട്രോളിയമാണ് ഫോറം സ്‌പോണ്‍സര്‍ ചെയ്യുന്നത്. ലോക പ്രശസ്ത പരിസ്ഥിതി പണ്ഡിതര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രൊജക്ട് മാനേജര്‍ ഫാത്തിമ സാലിഹ് അല്‍ഖുലൈഫി പറഞ്ഞു.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യവല്‍ക്കരിക്കുന്നതിനു അനുഗുണമായ ചിന്തകള്‍ ഫോറത്തില്‍ അവതരിപ്പിക്കപ്പെടും. പരിസ്ഥിതി പരിപാലനത്തിലെ ഇസ്ലാമിക തത്വങ്ങളും ഫോറം ചര്‍ച്ച ചെയ്യുമെന്നു ഫാത്തിമ ചൂണ്ടിക്കാട്ടി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖുര്‍ആനിക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാമത് അന്താരാഷ്ട്ര ഫോറം ഏപ്രില്‍ 22 മുതല്‍ 24 വരെ ദോഹയില്‍ നടക്കും.