Thursday, September 22, 2016

തട്ടിപ്പ് ഫോണ്‍ വിളികൾ സൂക്ഷിക്കണം



ദോഹ : നിങ്ങള്‍ക്ക് വന്‍ തുക സമ്മാനമായി ലഭിച്ചിരിക്കുന്നു എന്ന പേരില്‍ സന്തോഷ വാര്‍ത്ത അറിയിക്കുന്ന ഫോണ്‍ കോളുകള്‍ എത്തിയാല്‍ സൂക്ഷിക്കണമെന്ന് ഖത്തർ ടെലികോം കമ്പനി അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു.

ഖത്തറിലെ ഫോണ്‍ ഉപഭോക്താക്കളില്‍ പലര്‍ക്കും ടെലികോം കമ്പനി ഒഫിഷ്യലുകളാണെന്ന് സ്വയം പരിചയപ്പെടുത്തി വിളിക്കുന്നവര്‍ ലോട്ടറി അടിച്ചതായി അറിയിക്കുകയും ചെയ്യുന്നു. ലോക്കല്‍ നമ്പറുകളില്‍ നിന്നും ഇന്റര്‍നാഷണല്‍ നമ്പറുകളില്‍ നിന്നും ഇത്തരം തട്ടിപ്പു കോളുകള്‍ വരുന്നതായി ഖത്തർ ടെലികോം കമ്പനി അധികൃതർ അറിയിച്ചു.

ഇത്തരം വ്യാജ കോളുകളില്‍ വഞ്ചിതരാകരുതെന്നും ഇങ്ങനെ വിളിക്കുന്നവരുമായി യാതൊരു വിവരങ്ങളും പങ്കുവെക്കരുതെന്നും ഖത്തർ ടെലികോം കമ്പനി അധികൃതർ അറിയിച്ചു.

വാട്‌സ്ആപ്, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷന്‍ വഴി വൊഡാഫോണ്‍ ഒരിക്കലും ഉപഭോക്താക്കളെ വിളിക്കില്ലെന്നും സംശയം തോന്നുന്ന ഇത്തരം കോളുകള്‍ അവഗണിക്കാനും കോള്‍ സെന്ററുകളില്‍ പരാതി നല്‍കാനുമാണ് ടെലികോം കമ്പനികള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.

സിം കാര്‍ഡ് വിവരങ്ങള്‍ മുതല്‍ ബാങ്ക് അകൗണ്ട് വരെ കൈക്കലാക്കിയുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഈ വ്യാജ വിളിക്കാരുടെ ലക്ഷ്യമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നിങ്ങള്‍ക്ക് വന്‍ തുക സമ്മാനമായി ലഭിച്ചിരിക്കുന്നു എന്ന പേരില്‍ സന്തോഷ വാര്‍ത്ത അറിയിക്കുന്ന ഫോണ്‍ കോളുകള്‍ എത്തിയാല്‍ സൂക്ഷിക്കണമെന്ന് ഖത്തർ ടെലികോം കമ്പനി അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു.