Tuesday, February 21, 2017

ശമ്പളം വൈകിയാൽ പുതിയ ജോലി നോക്കാം



ദോഹ : ഖത്തറില്‍ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികളില്‍ നിന്ന് തൊഴിലാളികള്‍ക്ക് മറ്റു കമ്പനികളിലേക്ക് മാറാം. ഈ തീരുമാനം ഉടനെ നടപ്പിൽ വരുമെന്നും അധികൃതര്‍ പറഞ്ഞു.

നിശ്ചിത തീയതിക്കുള്ളില്‍ കമ്പനി ശമ്പളം നല്‍കാതിരുന്നാല്‍ പ്രവാസി ഉദ്യോഗസ്ഥന് തൊഴില്‍ മാറ്റത്തിനുള്ള അവകാശമുണ്ടെന്നാണ് ഭരണനിര്വഹണ തൊഴില്‍ വികസന മന്ത്രാലയം വ്യക്തമാക്കിയത് .

ഇതിനായി നിയമം ലംഘിച്ച കമ്പനിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വേതന സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായ നടപടി തൊഴില്‍ രംഗത്ത് ചൂഷണം തടയാന് സഹായകമാകുമെന്നാണ് പ്രതീക്ഷ.

മന്ത്രിസഭാ തലത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. നിശ്ചിത തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ശമ്പളം നല്‍കാതിരുന്നാലാണ് ജോലി മാറ്റത്തിന് അനുമതി ലഭിക്കുക.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികളില്‍ നിന്ന് തൊഴിലാളികള്‍ക്ക് മറ്റു കമ്പനികളിലേക്ക് മാറാം. ഈ തീരുമാനം ഉടനെ നടപ്പിൽ വരുമെന്നും അധികൃതര്‍ പറഞ്ഞു.